CinemaMollywoodLatest NewsKeralaNewsEntertainment

‘ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്?’: ധ്യാന്‍ ശ്രീനിവാസനെതിരെ ഷിംന അസീസ്

കോഴിക്കോട്: മീ ടൂ മൂവ്‌മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഡോ. ഷിംന അസീസ്. മീ ടൂ എന്നത് ഇപ്പോൾ ട്രെൻഡ് ആണെന്നും പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താൻ പെട്ടുപോയേനെ എന്നുമുള്ള ധ്യാൻ ശ്രീനിവാസന്റെ പരാമർശമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. മീ ടൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണെന്നും ശ്രീനിവാസന്റെ മകനാണെന്ന പേരില്‍ മീ ടൂ മൂവ്മെന്റ് പോലുള്ള സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുതെന്നും ധ്യാനിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ഷിംന പറഞ്ഞു.

‘തഗ് ലൈഫ് ഇന്റർവ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാൻ ശ്രീനിവാസൻ, അതിലേതോ ഒന്നിൽ മീ ടൂവിനെക്കുറിച്ച്‌ പറഞ്ഞ്‌ ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു, വിനീതവിധേയനായി കൂട്ടത്തിൽകൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും. ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരിൽ കേൾക്കാൻ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെൻസിറ്റീവ് ടോപ്പിക്കിൽ ഇമ്മാതിരി വർത്താനം പറയരുത്‌. മീ ടൂ എന്ന്‌ പറഞ്ഞാൽ, ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവർ കാലങ്ങൾക്ക്‌ ശേഷം ധൈര്യം ആർജിച്ച്‌ അത്‌ പുറത്ത്‌ പറയുന്നതാണ്‌. അവരവർ ജീവിക്കുന്ന പൊട്ടക്കിണറ്‌ മാത്രമാണ്‌ ലോകമെന്ന തോന്നൽ പടുവിഡ്‌ഢിത്തരമാണ്‌. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക്‌ തൊടുത്ത്‌ വിടുന്ന കൂരമ്പാണെന്ന്‌ അറിയുമോ തനിക്ക്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച്‌ സെക്ഷ്വൽ അസോൾട്ട്‌ പോലെയുള്ളവ നൽകുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ’, ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:‘പ്രക്ഷോഭകാരികൾക്ക് നേരെ ക്രൂരമായ ആക്രമണം’ : ശ്രീലങ്കൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ധ്യാനിന്റെ മീ ടൂ പരാമര്‍ശമാണ് അഭിമുഖത്തിന്റെ തമ്പ്നെയ്ലിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ തുറന്നുപറച്ചില്‍ തന്നെ ആയുധമാക്കിയ മീ ടൂ മൂവ്മെന്റിനെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അപഹസിച്ചത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button