KeralaLatest NewsNews

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി, സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐ.ബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെറുതും വലുതുമായ 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണി. ഇതേ തുടർന്ന്, ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ ആലോചനയുണ്ട്. ഡാമുകളുടെ സുരക്ഷാ വിഷയത്തിൽ, സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ, വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്‌മെന്റുണ്ടാകും. സായുധ പോലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button