CricketLatest NewsNewsSports

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഡൽഹിക്കും പഞ്ചാബിനും ഇന്നത്തെ മത്സരം ജയിക്കണം. ആറ് വീതം ജയവും തോൽവിയുമുള്ള ഡൽഹിക്കും പഞ്ചാബിനും 12 പോയിൻറാണുള്ളത്.

ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെയാണ് പഞ്ചാബിന്റെ പ്രതീക്ഷ. കാഗിസോ റബാഡ നയിക്കുന്ന ബൗളിംങ് നിര ശക്തമാണ്. ഡെത്ത് ഓവറുകളിൽ അർഷ്ദീപിന്‍റെ മിന്നും ഫോമും ഡൽഹി കരുതിയിരിക്കണം. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയ്ർസ്റ്റോ, ഭാനുക രജപക്സ എന്നീ പവർ ഹിറ്റർമാരുണ്ടെങ്കിലും ഫോമിൽ ആശങ്കയുണ്ട്.

Read Also:- മുഖത്തെ ചുളിവുകൾ മാറ്റാൻ..

അതേസമയം, പരിക്കേറ്റ പൃഥ്വി ഷായ്ക്ക് ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഡേവിഡ് വാർണർ നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. സീസണിൽ ഇടവിട്ട് ഫോമിലെത്തുന്ന നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിന്നും ഇന്ന് ഏറെ നിർണായകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button