Latest NewsEducationNewsIndiaCareerEducation & Career

നീറ്റ് പരീക്ഷ: അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി, വിശദവിവരങ്ങൾ

ഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന്, അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ മെയ് 6 ന് അവസാനിക്കാനിരുന്ന അപേക്ഷാ നടപടികള്‍, മെയ് 15 വരെ നീട്ടിയിരുന്നു. ഇപ്പോള്‍ മെയ് 20 വരെയാണ് സമയപരിധി നീട്ടിയിട്ടുള്ളത്.

ബിഎസ്‌സി നഴ്സിംഗ് പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ്, സമയപരിധി നീട്ടിയതെന്ന് എന്‍ടിഎ അറിയിച്ചു. എന്നാൽ, പരീക്ഷാ തീയതിയില്‍ ഇതുവരെ മാറ്റമില്ല. ജൂലെ 17ന് നീറ്റ് പരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

വൈദ്യന്റെ കൊലപാതകം: ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്റെ വെളിപ്പെടുത്തൽ

‘ഡയറക്ടര്‍ ജനറല്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് ഓഫീസില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥന കണക്കിലെടുത്ത്, നീറ്റ് (യുജി) – 2022 ന്റെ അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാന്‍ തീരുമാനിച്ചു’, എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് മാത്രമായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാൽ, നിലവിൽ നഴ്സിംഗ് കോഴ്സുകളിലേക്കും പ്രവേശന പരീക്ഷ നടത്തേണ്ടതുണ്ട്. അതേസമയം, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തങ്ങള്‍ക്ക് മതിയായ സമയമില്ലെന്നും നീറ്റ് പരീക്ഷ ഓഗസ്റ്റില്‍ നടത്തണമെന്നുമാണ്, ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം.

shortlink

Post Your Comments


Back to top button