Latest NewsIndia

ചൈനീസ് പൗരന്മാരുടെ വീസയ്ക്കായി കൈക്കൂലി വാങ്ങിയത് 50 ലക്ഷം : കാർത്തിക്കെതിരെ കേസെടുത്ത് സിബിഐ

ഡൽഹി: ചൈനീസ് പൗരന്മാരുടെ വീസക്കായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ കേസെടുത്ത് സിബിഐ. അൻപത് ലക്ഷം രൂപയാണ് കാർത്തി കൈക്കൂലിയായി വാങ്ങിയത്.

പഞ്ചാബിലെ ഒരു വ്യവസായ മേഖലയിൽ ചൈനീസ് പൗരന്മാർക്ക് ജോലി ചെയ്യുന്നതിനായി വീസ സൗകര്യമൊരുക്കാനാണ് ഇദ്ദേഹം കൈക്കൂലി സ്വീകരിച്ചത്. എയർസെൽ മാക്സിസ് അഴിമതി, 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കൽ തുടങ്ങി നിരവധി കേസുകളിൽ കാർത്തി ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ സിബിഐ ഉദ്യോഗസ്ഥർ കാർത്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പ്രധാനമായും ചെന്നൈ, മുംബൈ, ഡൽഹി, തമിഴ്നാട്ടിലെ തന്നെ ശിവഗംഗൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഏതാണ്ട് ഒൻപത് സ്ഥലങ്ങളിൽ, ഒരേ സമയത്താണ് സംഘം റെയ്ഡിനെത്തിയത്.

വിദേശരാജ്യങ്ങളിൽ പണം നിക്ഷേപിച്ചതിന് കാർത്തിയ്‌ക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2010-2014 കാലഘട്ടത്തിലായിരുന്നു ഈ ഇടപാടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button