AsiaLatest NewsNewsInternational

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കറന്‍സി അച്ചടിക്കാന്‍ പദ്ധതിയിട്ട് ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കറന്‍സി അച്ചടിക്കാന്‍ പദ്ധതിയിട്ട് ശ്രീലങ്ക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉൾപ്പെടെയുള്ള നിലവിലെ സാഹചര്യം തരണം ചെയ്യാനാണ് പണം അച്ചടിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വ്യക്തമാക്കി.

ഇത്തരത്തിൽ, കഴിഞ്ഞ വര്‍ഷം പ്രതിസന്ധി മുന്നില്‍ കണ്ട്, മുന്‍ സര്‍ക്കാര്‍ വ്യാപകമായി പണം അച്ചടിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചതില്‍ ഒരു പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത് ഇതാണ്.

ശ്യാമ സ്ത്രീധനത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും പേരില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് വീട്ടുകാര്‍

ശ്രീലങ്കന്‍ സര്‍ക്കാര്‍ 2021ല്‍ 1.2 ട്രില്യണ്‍ രൂപയും 2022ന്റെ ആദ്യ പാദത്തില്‍ 588 ബില്യണ്‍ രൂപയും അച്ചടിച്ചു. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിംഗ് പ്രസ്സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍ സര്‍ക്കാര്‍ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ച ഇത്തരം തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ ,കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ശ്രീലങ്കയുടെ പണ വിതരണം 42%മായി വര്‍ദ്ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button