KeralaLatest NewsNews

‘ജാതിയുടെ പേരില്‍ എതിർക്കുന്നയാളെ സുപ്രീം കോടതി ജഡ്ജിയാക്കി’: ജസ്റ്റിസ് പര്‍ദിവാലയുടെ നിയമനത്തിനെതിരെ ജഡ്ജി കെ ചന്ദ്രു

സീനിയര്‍ ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസോ ആകാത്ത പര്‍ദിവാല ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കുകയാണ്.

തിരുവനന്തപുരം: ജസ്റ്റിസ് ജംഷാദ് ബി പര്‍ദിവാലയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചതിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ചന്ദ്രു. ജസ്റ്റിസ് പര്‍ദിവാലയെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 58 എം.പിമാര്‍ ഒപ്പിട്ട കരട് പ്രസ്താവന പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതി ജഡ്ജിയായി അദ്ദേഹത്തെ നിയമിച്ചതെന്നാണ് മുന്‍ ജഡ്ജി കെ. ചന്ദ്രുവിന്റെ ആരോപണം. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് വര്‍ഷം മുമ്പ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോള്‍ സംവരണം അവസാനിക്കേണ്ട കാലമായെന്ന് വിധിച്ചയാളാണ് ജസ്റ്റിസ് പര്‍ദിവാല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പദവിയിലിരിക്കുന്ന ഒരാളില്‍ നിന്നാണ് ഈ വിധിയുണ്ടായത്. വിധി തന്റെ ഉയര്‍ച്ചക്ക് തടസമാകുമെന്ന് കണ്ട പര്‍ദിവാല സുവോമോട്ടോ ഉത്തരവിലൂടെ വിവാദ ഖണ്ഡിക നീക്കം ചെയ്തതായി വിധിച്ചു. എന്നാല്‍, കോടതിയില്‍ ഒരിക്കല്‍ വിധിച്ച ഏത് ഉത്തരവും രേഖകളില്‍ കാണുമെന്നതാണ് വസ്തുത’- മുന്‍ ജഡ്ജി കെ. ചന്ദ്രു പറഞ്ഞു.

Read Also: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

‘സീനിയര്‍ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആകാത്ത പര്‍ദിവാല ഇപ്പോള്‍, സുപ്രീം കോടതി ജഡ്ജിയായിരിക്കുകയാണ്. എന്നാല്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് 16 വര്‍ഷത്തെ പരിചയവും രണ്ടര വര്‍ഷം ചീഫ് ജസ്റ്റിസുമായിരുന്നിട്ടും അദ്ദേഹത്തെ പരിഗണിച്ചില്ല. അദ്ദേഹം പട്ടിക ജാതി സമുദായത്തില്‍പ്പെട്ടയാളാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജുഡീഷ്യല്‍ സര്‍വീസില്‍ സീനിയറുമാണ്. എപ്പോഴൊക്കെ ജാതിയുടെ പേരില്‍ ആളുകള്‍ തഴയപ്പെടുന്നതില്‍ ചോദ്യം ഉയരുമ്പോള്‍ യോഗ്യതയുളളവര്‍ വരട്ടെ അപ്പോള്‍ പരിഗണിക്കാമെന്നായിരിക്കും മറുപടി. ഇപ്പോള്‍, യോഗ്യതയുള്ളവരുണ്ടായിട്ടും പരിഗണിച്ചില്ല. ജസ്റ്റിസ് പര്‍ദിവാല 2023 മുതല്‍ രണ്ട് വര്‍ഷം ഇന്ത്യന്‍ ജസ്റ്റിസാകും. സംവരണത്തെ എതിര്‍ക്കുന്നവര്‍ ഉന്നതപദവിയില്‍ നിയമിക്കപ്പെടുമ്പോള്‍ അര്‍ഹതയുള്ളവരാണ് തഴയപ്പെടുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button