Latest NewsIndiaNews

രാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ: സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണം ഉടൻ

ഏകദേശം 17,000 കല്ലുകൾ സ്തംഭത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്.

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സൂപ്പർ സ്ട്രക്ചറിന്റെ അന്തിമ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റിൽ അടിത്തറയുടെ നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും സൂപ്പർ സ്ട്രക്ചറിന്റെ നിർമാണത്തിലേക്കു കടക്കുക. ഫെബ്രുവരിയിലാണ് ​ഗ്രാനൈറ്റ് സ്റ്റോൺ കൊണ്ടുള്ള അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

‘അടിത്തറയുടെ നിർമ്മാണം ഘട്ടം ഘട്ടമായി പൂർത്തീകരിക്കുന്നതോടെ സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. രാജസ്ഥാൻ ബൻസി പഹാർപൂർ കല്ലിൽ ആയിരിക്കും സൂപ്പർ സ്ട്രക്ചർ കൊത്തിയെടുക്കുക. കൊത്തുപണി തുടങ്ങിക്കഴിഞ്ഞു. ഇതുവരെ 75,000 സ്ക്വയർ ഫീറ്റ് കൊത്തുപണി പൂർത്തിയായി. ഏകദേശം 4.45 ലക്ഷം സി.എഫ്.ടി കല്ലാണ് സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണത്തിനായി ആകെ വേണ്ടത്’- ഔദ്യോഗിക വൃത്തം അറിയിച്ചു.

Read Also: ‘ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല’: കെ സുധാകരനെതിരെ എഎ റഹീം

‘ഏകദേശം 17,000 കല്ലുകൾ സ്തംഭത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നല്ല നിലവാരമുള്ള കരിങ്കല്ല് വാങ്ങിയിട്ടുണ്ട്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും റെയിൽവേ മന്ത്രാലയവും അയോധ്യയിലേക്ക് ഗ്രാനൈറ്റ് വേഗത്തിൽ നീക്കാൻ പൂർണ പിന്തുണ നൽകി’- അധികൃതർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button