Latest NewsKeralaNews

കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു: എട്ടുമാസം പ്രായമായ കുട്ടിയുൾപ്പെടെ 2 പേർ മരിച്ചു

പരിക്ക് പറ്റിയ ആറുപേരേയും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാർ: കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. ചെറിയ കുട്ടിയടക്കം രണ്ടുപേർ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഒരാളെ രക്ഷപ്പെടുത്തി. വാഹനത്തിൽ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടു കളയണം: കെ സുധാകരനെ പിന്തുണച്ച് തിരുവഞ്ചൂര്‍

അതേസമയം, കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button