News

തൃക്കാക്കരയിൽ കോൺഗ്രസിന് തിരിച്ചടി: ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു, ഇടതിനൊപ്പം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണം ശക്തമാകുന്നതിനിടെ, കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ പാര്‍ട്ടി വിട്ടു. ഇനി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി വോട്ട് തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മുരളീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം. തൃക്കാക്കരയിൽ ഉമാ തോമസിനെയല്ല സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നതെന്നും പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടിയിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദുത്വം ഒരു മതമല്ല’: ഗ്യാന്‍വാപി കേസിൽ ശിവലിംഗത്തിന് നേരെയുള്ള പരിഹാസങ്ങളെ ന്യായീകരിച്ച് മൗലാന സാജിദ് റാഷിദി

‘അസ്വസ്ഥരായ ആളുകള്‍ ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണ്. ജോ ജോസഫ് തന്നെ നേരില്‍ കണ്ട് പിന്തുണ നേടി. ജോ ജോസഫിന് വേണ്ടി ഇനി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയെ നേരില്‍ കണ്ട്, വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. നല്ല സമീപനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്,’ എംബി മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button