Latest NewsUAENewsInternationalGulf

അപകടങ്ങൾ വർദ്ധിക്കുന്നു: ഇ സ്‌കൂട്ടർ യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ക്യാംപെയ്‌നുമായി ഫുജൈറ പോലീസ്

സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാർഗനിർദ്ദേശങ്ങളാണ് ക്യാംപെയ്‌നിൽ നൽകുന്നത്

ഫുജൈറ: ഇ സ്‌കൂട്ടർ യാത്രയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്ന ക്യാംപെയ്നുമായി ഫുജൈറ പോലീസ്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫുജൈറ പോലീസ് ഇക്കാര്യം അറിയിച്ചത്. സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാർഗനിർദ്ദേശങ്ങളാണ് ക്യാംപെയ്‌നിൽ നൽകുന്നത്. ക്യാംപെയ്ൻ 3 മാസമുണ്ടാകും. തുടർന്നും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.

Read Also: ‘ഒരു തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പുണ്ട്’: പേരറിവാളന്റെ മോചനത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ക്ലാസുകൾക്കും പുറമേ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ബോധവത്ക്കരണ പരിപാടികളുമുണ്ടാകും. പ്രധാന റോഡുകളിൽ ഇ സ്‌കൂട്ടർ യാത്രക്കാർ അലക്ഷ്യമായി പായുന്നത് മൂലം വലിയ വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. തിരക്കേറിയ റോഡുകളിൽ ഇ സ്‌കൂട്ടറിനു നിയന്ത്രണം ഏർപ്പെടുത്തുകയും മറ്റ് സുരക്ഷാ നിബന്ധനകൾ കർശനമാക്കുകയും ചെയ്യും.

അതേസമയം, ഹെൽമറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കാത്തവർക്ക് പിഴയും ചുമത്തും.

Read Also: ‘അംഗീകരിക്കാനാകില്ല’: നീന്തൽ കുളങ്ങളിൽ ‘ബുർക്കിനി’ ഉപയോഗിക്കുന്നത് തടയാൻ ഫ്രഞ്ച് സർക്കാർ, ഫണ്ടിം​ഗ് നിർത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button