KeralaLatest NewsNews

മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല: കെ.സുധാകരന് മറുപടിയുമായി പിണറായി വിജയന്‍

മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല: മാസ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എല്ലായിടത്തും പട്ടിയും ചങ്ങലയും ഒന്നുതന്നെയാണ്. ഈ പരാമര്‍ശത്തില്‍ കേസിന് പോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഓരോരുത്തരുടേയും സംസ്‌കാരമാണ് മോശം പരാമര്‍ശത്തിലൂടെ വ്യക്തമായത്. ആ നിലയ്ക്ക് എടുത്താല്‍ മതി’. പിണറായി വ്യക്തമാക്കി.

Read Also: അന്ന് വിമര്‍ശിച്ചവരും ഇന്ന് ഗുണഫലം അനുഭവിക്കുന്നു:കാന്‍സ് ചലച്ചിത്രോത്സവ വേദിയില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ മാധവന്‍

‘കെ. സുധാകരന്റെ പരാമര്‍ശത്തെ സമൂഹം വിലയിരുത്തട്ടെ. ‘അയാളും ഇയാളും’ എന്ന് പറയുന്നതില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമുണ്ട്. തിരുവിതാംകൂറില്‍ അത് ബഹുമാനകുറവായി കാണും. എന്നാല്‍, മലബാറില്‍ അത് സാധാരണ സംസാരമാണ്’, പിണറായി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം പരാമര്‍ശം വന്നാല്‍ കേസ് എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമാകാം പൊലീസ് കേസെടുത്തത്. എന്തെങ്കിലും, വിഷമം കൊണ്ടാകാം കെ. സുധാകരന്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നത്. അതില്‍ തനിക്ക് ഒന്നും പറയാനില്ല, പിണറായി വിജയന്‍ വ്യക്തമാക്കി.

പിണറായി വിജയന്‍ ചങ്ങല പൊട്ടിച്ച പട്ടിയെ പോലെ, തേരാപാരാ നടക്കുകയാണെന്ന കെ. സുധാകരന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button