KeralaLatest NewsIndiaInternational

അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രഗ്‌സ് എത്തുന്നത് കേരളത്തിൽ! 1500 കോടിയുടെ ഹെറോയിൻ ലക്ഷദ്വീപിന്‌ അടുത്തുവെച്ച് പിടികൂടി

ലക്ഷദ്വീപിന് സമീപത്തു നിന്ന് പിടികൂടിയത് 1500 കോടി വിലമതിക്കുന്ന ഹെറോയിന്‍ : മലയാളികള്‍ അടക്കം 20 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി.

1500 കോടി വിലമതിക്കുന്ന 220 കിലോയുടെ ഹെറോയിന്‍ ആണ് കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.തമിഴ്നാട്ടില്‍ നിന്നുള്ള മീന്‍പിടിത്ത ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടുന്നത്. അറസ്റ്റിലായ മലയാളികളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡി.ആർ.ഐയും, തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയപരിശോധനയിലാണ് രണ്ട് മൽസ്യബന്ധന ബോട്ടുകളിൽനിന്ന് ഹെറോയിൻ പിടികൂടിയത്.

പിടിച്ചെടുത്ത ബോട്ടുകളും ഹെറോയിനും ഫോർട്ടുകൊച്ചിയിലെ തീരസംരക്ഷണസേനയുടെ ജെട്ടിയിൽ എത്തിച്ച് പരിശോധന തുടരുകയാണ്. അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ പാകിസ്ഥാനിൽനിന്നാണ് സംഘം എത്തിച്ചതെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ പറഞ്ഞു.

കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് ലക്ഷദ്വീപിലെ അഗത്തിക്കടുത്തുനിന്ന് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button