Latest NewsNewsIndia

ജി.എസ്.ടി വിധിയില്‍ കേരളം വിദഗ്ധാഭിപ്രായം തേടും

തിരുവനന്തപുരം: ജി.എസ്.ടി കൗൺസിലിന്റെ തീരുമാനങ്ങൾ സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ. വിധി ജി.എസ്.ടി.യുടെ ഘടനയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്രം അഭിപ്രായപ്പെടുമ്പോൾ നിരക്കുനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ അവകാശം ഉറപ്പിക്കുന്നതാണെന്ന് കേരളം ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വാദിക്കുന്നു.

ഈ സാഹചര്യത്തിൽ വിധിയുടെ പ്രായോഗികവശങ്ങളെപ്പറ്റി വിദഗ്ധാഭിപ്രായം തേടാനാണ് കേരളത്തിന്റെ ആലോചന. നികുതി, നിയമ കാര്യങ്ങളിൽ ദേശീയതലത്തിൽ വിദഗ്ധരായവരെ സമീപിച്ച് അഭിപ്രായം തേടുന്നത് പരിഗണനയിലുണ്ട്.
ഈ സാഹചര്യത്തിൽ വിധിയുടെ പ്രായോഗികവശങ്ങളെപ്പറ്റി വിദഗ്ധാഭിപ്രായം തേടാനാണ് കേരളത്തിന്റെ ആലോചന. നികുതി, നിയമ കാര്യങ്ങളിൽ ദേശീയതലത്തിൽ വിദഗ്ധരായവരെ സമീപിച്ച് അഭിപ്രായം തേടുന്നത് പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles

Back to top button