Latest NewsNewsIndia

ഡൽഹിയിൽ സി.എൻ.ജി വില കൂട്ടി: വില വർദ്ധിപ്പിക്കുന്നത് ഈ മാസം ഇത് രണ്ടാം തവണ

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സി.എൻ.ജി വില വർദ്ധന.

ന്യൂഡൽഹി: സംസ്ഥാനത്ത് സി.എൻ.ജി വില കിലോയ്ക്ക് 2 രൂപ കൂട്ടി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർദ്ധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. മാർച്ച് ഏഴിന് ശേഷം 13 തവണ രാജ്യ തലസ്ഥാനത്ത് സി.എൻ.ജി വില കൂട്ടിയിരുന്നു.

ഡൽഹിയിൽ ഇന്നത്തെ സി.എൻ.ജി വില കിലോയ്ക്ക് 75.61 രൂപയാണ്. നേരത്തെ, ഇത് 73.61 രൂപയായിരുന്നു. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വില 78.17 രൂപയായി ഉയർന്നപ്പോൾ, ഗുരുഗ്രാമിൽ ഒരു കിലോഗ്രാമിന് 83.94 രൂപയാണ് ഇന്നത്തെ വില. ഡൽഹിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വില വർദ്ധിപ്പിക്കുമെന്ന് ഐ.ജി.എൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ, വാതക വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സി.എൻ.ജി വില വർദ്ധന. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഗ്യാസ് വിതരണക്കാർ സി.എൻ.ജി, പി.എൻ.ജി എന്നിവയുടെ വില ഇടയ്‌ക്കിടെ വർദ്ധിപ്പിച്ചിരുന്നു. വില വർദ്ധന സി.എൻ.ജി കാർ ഉടമകളെയും ഓട്ടോ ഡ്രൈവർമാരെയുമാണ് കൂടുതലായി ബാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button