KeralaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്:  പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

 

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്‌കോ കളമശേരിയാണ് സംഭവവുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കിയത്.

120 (0) ,123 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്.

മൂന്ന് ദിവസം മുൻപ് ബോസ്‌കോ കളമശേരി ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നൽകിയിരുന്നു. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പോലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നൽകിയത്. ഉമയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button