ErnakulamKeralaNattuvarthaLatest NewsNews

അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നുവെന്നും ഇന്നത്തെ മന്ത്രിമാര്‍, അഭിമാനത്തോടെയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുഡിഎഫ് ഭരണകാലത്തെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയില്ല. അവര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കില്ല. കാരണം, അന്നവര്‍ തലയില്‍ മുണ്ടിട്ട് നടക്കുന്ന കാലമായിരുന്നു. എന്നാല്‍, ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മന്ത്രിമാര്‍ക്ക് അഭിമാനത്തോടുകൂടി ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന നില കേരളത്തിലുണ്ട്. അതാണ് യുഡിഎഫും, എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം,’ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

 യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് അന്ത്യശാസനം നല്‍കി അന്വേഷണ സംഘം

തൃക്കാക്കരയില്‍ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫ് മൂന്ന് നാല് ദിവസം കൂട്ടക്കരച്ചിലായിരുന്നുവെന്നും എല്‍ഡിഎഫ് എന്ത് ചെയ്താലും യുഡിഎഫ് കൂട്ടക്കരച്ചിലാണെന്നും റിയാസ് പരിഹസിച്ചു. സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും എല്‍ഡിഎഫിന് തരണ്ടേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സര്‍ക്കാര്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആറ് വര്‍ഷംകൊണ്ട്, മുന്നൂറിലേറെ കമ്പനികളാണ് കേരളത്തില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ചതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button