KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് മഴ കനക്കുന്നു, ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു : മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കനത്ത മഴ ആരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read Also:‘രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം’: ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, മഴ മുന്നറിയിപ്പ് ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് വിവിധ ജില്ലകളില്‍ ലഭിച്ചിരിക്കുന്നത്.

ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തെ മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button