ErnakulamLatest NewsKeralaNattuvarthaNews

തൃക്കാക്കരയിൽ മൂന്ന് മുന്നണിക്കും പിന്തുണയില്ല: എഎപി-ട്വൻ്റി20 സഖ്യം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കി എഎപി-ട്വൻ്റി20 സഖ്യം. തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, വികസന സാഹചര്യങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ട്വൻ്റി20 കോഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങളും മുന്നോട്ടുള്ള വസ്തുതകളും വിലയിരുത്തി വേണം ജനക്ഷേമ മുന്നണിയിലെ പ്രവർത്തകർ വോട്ടുചെയ്യാനെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.

‘നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തി ആര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാം. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് വോട്ട് ചെയ്യണം’ സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണിയുടെ നിലപാട് നിര്‍ണായകമാണെന്നും ഇരു നേതാക്കളും അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button