COVID 19Latest NewsNewsInternationalOmanGulf

കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒമാനിലെ മുഴുവൻ സ്ഥലങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ എടുത്തുകളയുന്നതായി അധികൃതർ അറിയിച്ചു. ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്നും സുപ്രീം കമ്മിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയെ കുറിച്ച് അറിയാം

പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉണ്ടായാൽ വീട്ടിൽ തന്നെ തുടരണമെന്നാണ് നിർദ്ദേശം. ഇത്തരക്കാർ മറ്റുള്ളവരുമായി ഇടപെടുന്നത് ഒഴിവാക്കണം. സമ്പർക്കമുണ്ടാകുമ്പോൾ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. സ്വദേശികളും വിദേശികളും ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും വേണം.

Read Also: പോപ്പുലര്‍ ഫ്രണ്ടുകാർ ധീരന്‍മാരാണെന്ന് അലിയാര്‍ ഖാസിമി: തീവ്ര സംഘടനകള്‍ക്ക് പിന്തുണ നല്‍കാറില്ലെന്ന് ജിഫ്രി തങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button