KeralaLatest NewsNews

പാരമ്പര്യ വൈദ്യന്റെ കൊലപാതകം: 3 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

 

 

മലപ്പുറം: പാരമ്പര്യ വൈദ്യൻ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള 3 പ്രതികളുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക. പ്രതികളെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇനി പ്രതികളെ പോലീസ് കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യത കുറവാണ്.

അതേസമയം, കേസിൽ ഒളിവിൽ പോയ അഞ്ചു പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് നാളുകളായെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിനായി ചാലിയാർ പുഴയിൽ തിരച്ചിൽ തുടരുന്നുണ്ട്.

നൗഷാദുമായുള്ള തെളിവെടുപ്പിനിടെ ലഭിച്ച വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്തക്കറ, മുടി എന്നിവ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button