KeralaLatest NewsNews

പുറം കടലിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾ ദ്വീപുകാരുടെ പെടലിക്ക് വെച്ച് കെട്ടാൻ ശ്രമിക്കുന്നു: ആയിഷ സുൽത്താന

ലക്ഷദ്വീപ് ചരിത്രത്തിൽ ഇതുവരെയും ലക്ഷദ്വീപ് നിവാസികളെ മയക്ക് മരുന്ന് കേസിൽ പിടിച്ചിട്ടില്ലെന്നും ആയിഷ തറപ്പിച്ച് പറഞ്ഞു.

കൊച്ചി: ലക്ഷദ്വീപിൽ 26 കോടിയുടെ ജയിൽ ആവശ്യമില്ലെന്ന് സംവിധായക ആയിഷ സുൽത്താന. മയക്കുമരുന്നുകൾ പിടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപിൽ നിന്ന് ചരിത്രത്തിൽ ഇതുവരെയും ലക്ഷദ്വീപ് നിവാസികളെ മയക്ക് മരുന്ന് കേസിൽ പിടിച്ചിട്ടില്ലെന്നും ആയിഷ തറപ്പിച്ച് പറഞ്ഞു. രാഹുൽ ഈശ്വറുമായുള്ള ചർച്ചയിലാണ് ആയിഷ പ്രതികരിച്ചത്.

ഇത്തരമൊരു ജയിൽ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും അവർ റിപ്പോർട്ടർ ടി.വിയുടെ ചർച്ചാവേളയിൽ ആരോപിച്ചു. ഗുജറാത്തിലെ അദാനി പോർട്ടിൽ നിന്നും പിടിച്ച ഇരുപത്തി ആറായിരം കോടിയുടെ മയക്കുമരുന്നുകൾ വെറും സിമന്റ് ആയിരുന്നോയെന്നും ആയിഷ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ലക്ഷദ്വീപിൽ കപ്പലില്ല, ഹോസ്പിറ്റലിൽ മരുന്നില്ല, എന്നിട്ടും പ്രശ്നം മയക്കുമരുന്നുകൾ . അതും പുറം കടലിൽ നിന്നും പിടിച്ച മയക്കുമരുന്നുകൾ ഞങ്ങൾ ദ്വീപുക്കാരുടെ പെടലിക്ക് വെച്ച് കെട്ടാൻ ശ്രമിക്കുന്നു…അപ്പോ ഗുജറാത്തിലെ അദാനി പോർട്ടിൽ നിന്നും പിടിച്ച ഇരുപത്തി ആറായിരം കോടിയുടെ മയക്കുമരുന്നുകൾ വെറും സിമന്റ് ആയിരുന്നോ

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button