KottayamLatest NewsKeralaNattuvarthaNews

വാക്കുതർക്കം രൂക്ഷമായി: മകള്‍ അമ്മയെ വെട്ടിക്കൊന്നു

കോട്ടയം: വാക്കുതർക്കത്തെ തുടർന്ന് മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മറ്റക്കരയിൽ,  ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, കെഴുവൻകുളം താന്നിക്ക തടത്തിൽ ശാന്തയാണ് മകൾ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നുവെന്നും ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ, മകൾ ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയൽവാസികൾ വ്യക്തമാക്കി.

വാക്കത്തികൊണ്ട് തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടുകയായിരുന്നു. തുടർന്ന്, അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. ഉടൻതന്നെ, ശാന്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവത്തിൽ പ്രതിയായ മകൾ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button