AsiaLatest NewsNewsInternational

ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന്റെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ബോംബർ വിമാനങ്ങളുമായി ചൈനയും റഷ്യയും: വീഡിയോ

ടോക്യോ: ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെ, ജപ്പാന്റെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ബോംബർ വിമാനങ്ങളുമായി ചൈനയും റഷ്യയും. ഇരു രാജ്യങ്ങളുടെയും നടപടിയെ ശക്തമായി അപലപിച്ച്, ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷി രംഗത്ത് വന്നു. ചൈനയുടേയും റഷ്യയുടേയും പ്രവൃത്തി ന്യായീകരിക്കാനാവാത്തതാണെന്ന് നൊബുവോ കിഷി വ്യക്തമാക്കി.

രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ജപ്പാന്‍ കടലിന് മുകളിലൂടെ കിഴക്കന്‍ ചൈനാക്കടലിലേക്ക് സഞ്ചരിച്ചതായും പിന്നീട്, മറ്റ് രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യന്‍ ബോംബറുകളും ഒരുമിച്ച് പസഫിക് സമുദ്രഭാഗത്തേക്ക് നീങ്ങിയെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇതോടൊപ്പം, റഷ്യയുടെ ഒരു രഹസ്യവിവരശേഖരണ വിമാനം ജപ്പാന്റെ വ്യോമാതിര്‍ത്തിയില്‍ എത്തിയതായും ഇരു രാജ്യങ്ങളുടെയും നീക്കങ്ങള്‍ പ്രകോപനപരമാണെന്നും കിഷി വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്

ക്വാഡ് രാഷ്ട്രങ്ങളായ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയുടെ രാഷ്ട്രത്തലവന്‍മാര്‍, പ്രദേശികസുരക്ഷയെ കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ്, ബോംബർ വിമാനങ്ങള്‍ ജപ്പാന്‍ വ്യോമാതിര്‍ത്തിയ്ക്ക് സമീപം പറന്നത്. അതേസമയം, വിമാനങ്ങള്‍ ജപ്പാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button