CricketLatest NewsNewsSports

രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍, ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ (40), ഡേവിഡ് മില്ലര്‍ (68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍ (89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Read Also:- അരി ആഹാരം കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മികച്ച ഫോമിലുള്ള യഷ്വസി ജയ്‌സ്വാളിനെ (3) നഷ്ടമായി. എന്നാല്‍, ക്രീസിലെത്തിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു. ബട്‌ലറെ കാഴ്ച്ചകാരനാക്കിയായിരുന്നു സഞ്ജുവിന്റെ പ്രകടനം. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സാണ് മലയാളി താരം കൂട്ടിച്ചേർത്തത്. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button