Latest NewsKeralaNews

അപ്പോത്തിക്കിരിയെന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്കോ ഇന്ദ്രന്‍സിനോ പുരസ്‌കാരം തന്നോ? മറുചോദ്യം ഉന്നയിച്ച് സുരേഷ് ഗോപി

അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് എന്നോട് ചോദിക്കേണ്ട, മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ പോയി ചോദിക്ക്: അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍, ഇന്ദ്രന്‍സിനെ തഴഞ്ഞതായാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇന്ദ്രന്‍സിനെ ജൂറി തഴഞ്ഞോ എന്ന ചോദ്യത്തിന് മറുപടിയുമായി മുന്‍ എം പിയും നടനുമായ സുരേഷ് ഗോപി രംഗത്ത് എത്തി.

Read Also: ‘അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബി.ജെ.പി ജയിക്കും’: ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി

ഇന്ദ്രന്‍സിനെ തഴഞ്ഞിട്ട് ചാണക സംഘിക്ക് തന്നില്ലല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അപ്പോത്തിക്കിരിയെന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്കോ ഇന്ദ്രന്‍സിനോ പുരസ്‌കാരം തന്നോയെന്നും ഇന്ദ്രന്‍സിന്റെ ആ സിനിമയിലെ പ്രകടനം മോശമായിരുന്നോയെന്നും സുരേഷ് ഗോപി ചോദിച്ചു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് എന്നോട് ചോദിക്കേണ്ട, മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ പോയി ചോദിക്ക്. എന്തുകൊണ്ട് അവാര്‍ഡിന് പരിഗണിച്ചില്ലെന്ന് ചോദിക്കാനുള്ള അര്‍ഹത ഇന്ദ്രന്‍സിനുണ്ട്. സിനിമാ അവലോകനത്തിന് വേണ്ടി കൊടുക്കുമ്പോള്‍ ജൂറിയുടെ തീരുമാനം അംഗീകരിക്കുമെന്ന് നമ്മള്‍ ഒപ്പിട്ട് നല്‍കും. കേന്ദ്രത്തില്‍ 18 ഭാഷ പരിശോധിച്ചപ്പോള്‍ 1997ല്‍ ഏറ്റവും നല്ല സംവിധായകന്‍ ജയരാജായിരുന്നു, മലയാളത്തില്‍ ഒരു ഭാഷ മാത്രം പരിശോധിച്ചപ്പോള്‍ യോഗ്യത ഇല്ലാതായി’,സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button