KeralaLatest NewsNewsBusiness

കെടിഡിസി: അവധിക്കാല പാക്കേജുകൾ ഇങ്ങനെ

കുറഞ്ഞ ചിലവിൽ കുടുംബസമേതം സന്ദർശിക്കാൻ കഴിയുന്ന പാക്കേജുകളാണ് കെടിഡിസിയുടെ പ്രത്യേകത

സംസ്ഥാനത്ത് മൺസൂൺ കാലം ആരംഭിച്ചതോടെ പുതിയ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെടിഡിസി. പ്രധാനമായും വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് കെടിഡിസി പുതിയ പാക്കേജുകൾ ആരംഭിച്ചത്.

കുറഞ്ഞ ചിലവിൽ കുടുംബസമേതം സന്ദർശിക്കാൻ കഴിയുന്ന പാക്കേജുകളാണ് കെടിഡിസിയുടെ പ്രത്യേകത. വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, മൂന്നാർ, പൊന്മുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി റിസോർട്ടുകളിലാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.

Also Read: അന്യസംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ചു : മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടർ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവ കെടിഡിസിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളാണ്. ഈ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ രണ്ടു രാത്രിയടക്കം മൂന്ന് ദിവസത്തെ താമസം, പ്രഭാതഭക്ഷണം എന്നിവ ഉൾപ്പെടെ മാതാപിതാക്കളും 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തിന് 7,499 രൂപയാണ് ചിലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button