KeralaLatest NewsNews

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല: അട്ടിമറി ജയമുണ്ടാകുമെന്ന് ജോ ജോസഫ്

തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇന്ന് വിശ്രമിച്ച് നാളെ മുതൽ ആശുപത്രിയിൽ തിരികെ ജോയിൻ ചെയ്യും.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ്. പോളിങ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്നും പാർട്ടി വോട്ടുകൾ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

‘പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോർപ്പറേഷൻ മേഖലയിലാണ് പോളിങ് കുറഞ്ഞത്. അത് ബാധിക്കില്ല. തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഇന്ന് വിശ്രമിച്ച് നാളെ മുതൽ ആശുപത്രിയിൽ തിരികെ ജോയിൻ ചെയ്യും’- ജോ ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button