Latest NewsNewsIndia

കോളേജ് കാമ്പസിനുള്ളിൽ നമസ്‌കരിച്ച് പ്രൊഫസർ, വീഡിയോ പ്രചരിച്ചു: ഒടുവിൽ പ്രഫസര്‍ക്ക് എതിരെ നടപടി

'ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല': കോളജിനകത്ത് നമസ്കരിച്ച അധ്യാപകനെതിരെ പ്രിന്‍സിപ്പല്‍

ലഖ്‌നോ: കോളേജ് കാമ്പസിനുള്ളില്‍ നമസ്‌കരിച്ച മുസ്‌ലിം പ്രഫസര്‍ക്ക് എതിരെ നടപടിയെടുത്ത് അധികൃതർ. അലിഗഢിലെ സ്വകാര്യ കോളജായ ശ്രീ വാര്‍ഷ്ണി കോളജ് അധ്യാപകന്‍ എസ്.കെ ഖാലിദിനെതിരെയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചത്. കാമ്പസിലെ തുറസ്സായ സ്ഥലത്ത് ആയിരുന്നു ഇദ്ദേഹം നമസ്കരിച്ചത്. ഇതിനെതിരെ ഒരു കൂട്ടം വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് പ്രൊഫസറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

പ്രൊഫസർ എസ്‌.കെ ഖാലിദ് ശ്രീ വാര്‍ഷ്ണി കോളജ് കാമ്പസിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു നമസ്കരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയിലെയും മറ്റ് ഹിന്ദുത്വ സംഘടനകളിലെയും അംഗങ്ങളും ഫാക്കൽറ്റി അംഗത്തിനെതിരെ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. പരാതി ഉയർന്നതോടെ അധികൃതർ അന്വേഷണ സംഘത്തെ നിയോഗിക്കുകയും, ഒടുവിൽ പ്രൊഫസറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിർദ്ദേശിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് കോളജ് കാമ്പസിലെ പുല്‍ത്തകിടിയില്‍ അധ്യാപകന്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇതിനുപിന്നാലെ, പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തി. എ.ബി.വി.പി അലിഗഢിലെ ഗാന്ധി പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കി. ഇതോടെയാണ് അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടത്. കാമ്പസിനകത്ത് നമസ്കരിച്ച അധ്യാപകന്റെ നടപടിയെ വാര്‍ഷ്ണി കോളജ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ ഗുപ്ത അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button