KeralaLatest NewsNews

ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല: ശശി തരൂർ

ഉമാ തോമസിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.

കൊച്ചി: തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺ​ഗ്രസ് എം.പി ശശി തരൂർ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമാ തോമസിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ശശി തരൂർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിൽ പ്രതികരിച്ചത്.

Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം

അതേസമയം, ജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണെന്ന് ജയറാം രമേശ്. കെ-റെയിലിൽ പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ കേരളത്തിലെങ്ങുമുള്ള ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button