KeralaLatest NewsNews

കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ

കടമ്പഴിപ്പുറം: പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ. കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നല്‍കാന്‍ കൈക്കൂലി വാങ്ങിയ നാലുപേരെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇവരിൽ രണ്ടുപേർ റവന്യൂ ഓഫീസർമാരായിരുന്നു.

Also Read:പൃഥ്വിരാജിനെ ‘മേജർ’ ആയി അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ

കോങ്ങാട് കടമ്പഴിപ്പുറത്ത് വെട്ടേക്കര എന്ന സ്ഥലത്ത് ഭഗീരഥന്‍റെ 12 ഏക്കര്‍ ഭൂമി പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാണ് പ്രതികള്‍ അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ, സ്ഥലം ഉടമ ഇതിന് വിസമ്മതിക്കുകയും വിജിലൻസ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു.

അതേസമയം, അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥരായിരുന്നു. മറ്റൊരാള്‍ വില്ലേജിലെ താൽക്കാലിക ജീവനക്കാരിയും, മറ്റൊരാൾ വിരമിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button