Latest NewsNewsIndia

പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി

'മോദി സർക്കാരിന്റെ എട്ടുവർഷം നാണക്കേടുകൊണ്ട് ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നു': വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി. കൊച്ചുരാജ്യമായ ഖത്തറിന് മുന്നില്‍പ്പോലും സാഷ്ടാംഗം വീഴേണ്ട അവസ്ഥയായെന്നും, മോദി സർക്കാരിന്റെ എട്ടുവർഷം നാണക്കേടുകൊണ്ട് ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നുവെന്നും സുബ്രഹ്മണ്യൻ ട്വിറ്ററിൽ കുറിച്ചു.

‘മോദി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തിൽ ലഡാക്കിൽ ചൈനക്കാരുടെ മുന്നിൽ ഇഴഞ്ഞു നീങ്ങി, റഷ്യക്കാരുടെ മുന്നിൽ മുട്ടുകുത്തി, ക്വാഡിൽ അമേരിക്കക്കാരുടെ മുന്നിൽ മുട്ടുകുത്തി, ഭാരതമാതാവിന് ലജ്ജിച്ചു തല ചായ്ക്കേണ്ടി വന്നു. ചെറിയ രാജ്യമായ ഖത്തറിന് മുന്നിൽ പോലും തലതാഴ്ത്തേണ്ടി വന്നു. വിദേശകാര്യ നയത്തിന്റെ അപചയമാണ് സംഭവിച്ചിരിക്കുന്നത്’, സ്വാമി ട്വീറ്റ് ചെയ്തു.

അതേസമയം, ബി.ജെ.പി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റവുമൊടുവിലായി ഇറാൻ ആണ് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച്ചു. സൗദിയും കുവൈറ്റും ഇന്ത്യയുടെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button