KeralaLatest NewsNews

കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

വോട്ടിന് വേണ്ടി തീവ്രവാദം കണ്ടില്ലെന്ന് നടിക്കുന്നു. അപകടം ക്ഷണിച്ചു വരുത്തും.

തൃശൂർ: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണെന്ന വിലയിരുത്തലുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവർക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികൾ വ്യഗ്രത കാണിക്കുന്നതെന്നും മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ് കൊടുത്തതെന്നും മുഖ പത്രം വ്യക്തമാക്കി.

മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജിനെ പിന്തുണക്കുന്ന തരത്തിലാണ് തൃശൂർ അതിരൂപതയുടെ മുഖപത്രം. മതരാഷ്ട്രീയ തീവ്രവാദ ശക്തികൾ കൊലവിളി നടത്തുമ്പോൾ രാഷ്ട്രീയ കക്ഷികളുടെ നിശബ്ദത സംശയം ജനിപ്പിക്കുന്നതായും മുഖപ്രസം​ഗത്തിൽ പറയുന്നു.

Read Also: പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി

‘വോട്ടിന് വേണ്ടി സർക്കാ‍ർ മതതീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയ കലാപം ബോധപൂർവം സൃഷ്ടിക്കാൻ തീവ്രവാദികൾ അണിയറയിൽ പ്രവർത്തിക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്. വോട്ടിന് വേണ്ടി തീവ്രവാദം കണ്ടില്ലെന്ന് നടിക്കുന്നു. അപകടം ക്ഷണിച്ചു വരുത്തും’- മുഖപ്രസം​ഗം ആരോപിക്കുന്നു.

‘കുട്ടികളെ പോലും സാമുദായിക സ്പർധ പരിശീലിപ്പിക്കുന്നു. തീവ്രവാദത്തിനെതിരായ ജാഗ്രത ഭരണകർത്താക്കളും രാഷ്ട്രീയ നേതൃത്വങ്ങളും പുലർത്തുന്നില്ല.രാഷ്ട്രീയ നേതൃത്വങ്ങളിലും ഉദ്യോഗതലത്തിലും മാധ്യമരംഗത്തും തീവ്രവാദ സംഘങ്ങൾ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. മയക്കുമരുന്ന് വ്യാപാരവും തീവ്രവാദ നിലപാടുകളും തഴച്ചു വളരുമ്പോൾ അത് ഭാവിയെ അപകടത്തിലാക്കും’- കത്തോലിക്കാസഭ മുഖപ്രസം​ഗത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button