USALatest NewsNewsInternationalCrime

ബാറില്‍ മറ്റൊരു യുവതിക്കൊപ്പം കാമുകൻ, യാത്ര ട്രാക്ക് ചെയ്തത് ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ച്: കാര്‍ കയറ്റി കൊലപ്പെടുത്തി

കാമുകനെ കൊലപ്പെടുത്തിയ മോറിസ് യുവതിയെ ഒഴിഞ്ഞ വൈന്‍കുപ്പി കൊണ്ട് ആക്രമിച്ചു

ന്യൂയോര്‍ക്ക്: തന്നെ വഞ്ചിച്ച കാമുകനെ കാര്‍ കയറ്റി കൊലപ്പെടുത്തി 26കാരി. അമേരിക്കയിലാണ് സംഭവം. ആന്ദ്രേ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗെയ്ലിന്‍ മോറിസ് എന്ന യുവതി അറസ്റ്റിൽ.

തന്നെ കാമുകൻ വഞ്ചിക്കുന്നുവെന്ന സംശയം ഉണ്ടായ മോറിസ് ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ച് ഇയാളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുകയായിരുന്നു. ആന്ദ്രേ ഒരു ബാറില്‍ മറ്റൊരു യുവതിയ്‌ക്കൊപ്പം എത്തിയത് മനസിലാക്കിയ മോറിസ് കാര്‍ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. ആന്ദ്രേ സ്മിത്തിന്റെ കാമുകിയാണ് താനെന്ന് ആക്രമണത്തിന് ശേഷം ദൃക്സാക്ഷികളില്‍ ഒരാളോട് മോറിസ് പറഞ്ഞു.

read also: സിലിണ്ടർ ഷേപ്പിലുള്ള എന്തും നിങ്ങൾ ശിവലിംഗമാണെന്ന് പറഞ്ഞ് ആരാധിക്കുമോ: നുപുർ ശർമ്മയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്

ബാറില്‍ കാമുകനൊപ്പം എത്തിയ യുവതിയെ ആക്രമിക്കാനും മോറിസ് ശ്രമിച്ചു. ഇതിന്റെ പേരില്‍ മൂന്നുപേരെയും ബാറില്‍ നിന്ന് ഇറക്കിവിട്ടു. കൂടാതെ, കാമുകനെ കൊലപ്പെടുത്തിയ മോറിസ് യുവതിയെ ഒഴിഞ്ഞ വൈന്‍കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button