Latest NewsNewsIndia

കറന്‍സി നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമെന്ന വാർത്ത: വിശദീകരണവുമായി ആര്‍.ബി.ഐ

ഡൽഹി: കറന്‍സി നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമെന്ന വാർത്തയിൽ വിശദീകരണവുമായി ആര്‍.ബി.ഐ. നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി നിലവിലുള്ള കറന്‍സിയിലും നോട്ടുകളിലും മാറ്റം വരുത്താന്‍ റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നോട്ടുകളില്‍ രവീന്ദ്രനാഥ ടാഗോറിന്റേയും എ പി ജെ അബ്ദുള്‍ കലാമിന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറെടുക്കുന്നു എന്ന രീതിയിലാണ് മാദ്ധ്യമങ്ങളിൽ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ബാറില്‍ മറ്റൊരു യുവതിക്കൊപ്പം കാമുകൻ, യാത്ര ട്രാക്ക് ചെയ്തത് ആപ്പിള്‍ എയര്‍ബാഗ് ഉപയോഗിച്ച്: കാര്‍ കയറ്റി കൊലപ്പെടുത്തി

ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ആര്‍.ബി.ഐ രംഗത്തു വന്നത്. നിലവിലുള്ള കറന്‍സിയിലും ബാങ്ക്‌ നോട്ടുകളിലും ഒരു മാറ്റവും കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്നും ആര്‍.ബി.ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button