Latest NewsNewsInternationalKuwaitGulf

ചൂട് ഉയരുന്നു: കുവൈത്തിലെ അൽ ജഹ്റയിൽ അന്തരീക്ഷ താപനില 53 ഡിഗ്രി രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂട് ഉയരുന്നു. അൽ ജഹ്റ നഗരത്തിൽ ചൊവ്വാഴ്ച്ച അന്തരീക്ഷ താപനില 53 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ആഗോളതലത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണിതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗം: ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി

കുവൈത്ത്, കിഴക്കൻ, വടക്ക് കിഴക്കൻ സൗദി അറേബ്യ, തെക്കൻ ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണവായു പ്രവാഹം മൂലമാണ് അന്തരീക്ഷ താപനില ഉയരുന്നത്.

ഈ ആഴ്ച്ചയും ഉഷ്ണവായു പ്രഭാവം തുടരുമെന്നും അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരുന്നതിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read Also: ‘തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആഡംബര നികുതി പിരിക്കും’: വാർത്തയിൽ വിശദീകരണവുമായി മന്ത്രി എം.വി. ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button