Kerala

സംസ്ഥാനത്ത് താമര വിരിയിക്കാന്‍ ബി.ജെ.പി:ശക്തി കേന്ദ്രങ്ങളില്‍ പ്രമുഖരെ മത്സരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയ സാഹചര്യത്തില്‍, തങ്ങളുടെ മുന്‍നിര നേതാക്കളെയെല്ലാം അങ്കത്തട്ടിലിറക്കാനുള്ള ശ്രമത്തിലാണ് ഭാരതീയ ജനതാപാര്‍ട്ടി.കേരളത്തില്‍ താമര വിരിയിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളെല്ലാവരും മത്സരിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാട്. ആലുവയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ അധ്യക്ഷന്‍മാരായ വി.മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.കെ.സുരേന്ദ്രന്‍ കാസര്‍ഗോട്ടോ മഞ്ചേശ്വരത്തോ മത്സരിക്കും.അതേസമയം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അജ്വ.പി.എസ്.ശ്രീധരന്‍ പിള്ള കേന്ദ്രനേതൃത്വത്തെ അറിയിച്ചു.അന്തിമധാരണയുണ്ടാക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.

കേരളത്തില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണശക്തി പ്രധാനമായും 30മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുകയെന്ന പ്രായോഗിക പദ്ധതിയാണ് അമിത് ഷാ മുന്നോട്ട് വെച്ചത്. 140 മണ്ഡലങ്ങളുള്ളതില്‍ പത്തോളം മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക്. മാത്രമല്ല ഇരുപതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി കരുത്ത് തെളിയിക്കാനാകുമെന്നും പാര്‍ട്ടി കണക്ക് കണക്ക് കൂട്ടുന്നു.ഇതനുസരിച്ച് തിരുവനന്തപുരം,തൃശൂര്‍,പാലക്കാട്,കോഴിക്കോട്,കാസര്‍ഗോഡ് ജില്ലകളിലാകും ബിജെപി ശക്തമായ പ്രചാരണം നടത്തുക. ഇതോടൊപ്പം ബിജെപിക്ക് സ്വാധീനമുള്ള ഒറ്റപ്പെട്ട മണ്ഡലങ്ങളിലും പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ മണ്ഡലങ്ങളില്‍ വിജയസാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ യുഡിഎഫിനും എല്‍ഡിഎഫിനും ബദല്‍ സൃഷ്ടിക്കാനുതകുന്ന സ്ഥാനാര്‍ത്ഥികളുടെ കുറവാണ് പാര്‍ട്ടിയെ അലട്ടുന്ന മുഖ്യ പ്രശ്‌നം അതുകൊണ്ട്തന്നെ,മത്സര രംഗത്തേയ്ക്ക് ചലച്ചിത്രതാരങ്ങളേയും,സാംസ്‌ക്കാരിക നായകരേയും ഇറക്കാനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button