KeralaLatest NewsNews

എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല

 

തിരുവനന്തപുരം: എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.

കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻ.സി.സി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം.

കല, കായിക മത്സര ജേതാക്കള്‍ക്ക് പുറമേ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കി വന്നിരുന്നത്. കോവിഡ് കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.

കോവിഡ് പിന്‍വാങ്ങി സ്‌കൂളുകള്‍ സജീവമായ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം തിരികെക്കൊണ്ടു വരുമെന്നായിരുന്നു കുട്ടികളുടെയും അ‌ദ്ധ്യാപകരുടേയും പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button