ThrissurLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സ് ടോ​റ​സ് ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ച് അപകടം : 30 പേർക്ക് പരിക്ക്

പ​ട്ടാ​മ്പി റോ​ഡി​ൽ ചാ​ലി​ശ്ശേ​രി സെ​ന്‍റ​റി​ന് സ​മീ​പം ഇന്നലെ രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്

പെ​രു​മ്പി​ലാ​വ്: സ്വ​കാ​ര്യ ബ​സ് ടോ​റ​സ് ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ച് ബ​സ് യാ​ത്ര​ക്കാ​രാ​യ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ട്ടാ​മ്പി റോ​ഡി​ൽ ചാ​ലി​ശ്ശേ​രി സെ​ന്‍റ​റി​ന് സ​മീ​പം ഇന്നലെ രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

പ​രി​ക്കേ​റ്റ മ​ണ്ണൂ​ത്തി ഒ​ല്ലൂ​ക്ക​ര​ക്കാ​ര​ൻ വീ​ട്ടി​ൽ ലെ​നി​ൻ (47), നെ​ല്ലി​ക്കാ​ട്ടി​രി ഏ​ലി​യ പാ​റ​ൽ വീ​ട്ടി​ൽ ജ​യ​രാ​ജ​ന്റെ ഭാ​ര്യ ധ​ന്യ (36), മ​ക​ൾ ന​യ​ന (12), തൃ​ത്താ​ല അ​ധി​നി​പ്പു​ള്ളി​ൽ പ്ര​സാ​ദി​ന്റെ ഭാ​ര്യ ഐ​ശ്വ​ര്യ (30), കൂ​റ്റ​നാ​ട് പു​ളി​യാം​കു​ന്ന​ത്ത് നി​ർ​മ​ല (59), ക​രി​ക്കാ​ട് ഉ​മ്മ​ത്തും​കു​ഴി വീ​ട്ടി​ൽ ജി​ഷ (49) എ​ന്നി​വ​രെ അ​ൻ​സാ​ർ ആ​ശു​പ​ത്രി​യി​ലും ആ​ലൂ​ർ ക​ർ​ണ്ണ​പ്പ​റ​കു​ന്ന​ത്ത് പാ​ഞ്ചാ​ലി (55), ചാ​ലി​ശ്ശേ​രി ചി​ത്രാ​ജ്ഞ​ലി സു​നി​ലി​ന്റെ ഭാ​ര്യ സു​ര​മ്യ (34), വാ​വ​ന്നൂ​ർ പു​തു​വീ​ട്ടി​ൽ ഷ​ക്കീ​റി​ന്റെ മ​ക​ൻ മു​ഹ്സി​ൻ (21), മാ​ങ്ക​ട പൂ​വ്വ​ത്തും​പ​റ​മ്പി​ൽ ഹ​നീ​ഫ​യു​ടെ ഭാ​ര്യ സു​നീ​റ (33), കൂ​റ്റ​നാ​ട് പു​തു​വീ​ട്ടി​ൽ ഉ​മ്മ​റി​ന്റെ ഭാ​ര്യ ബീ​വാ​ത്തു (44), പു​തി​യ​ഞ്ചേ​രി പു​ളി​യം​മ്പ​യ​തി​ൽ അ​സീ​സി​ന്റെ ഭാ​ര്യ റം​ല (48), കു​ള​പു​ള്ളി ഉ​ണ്ണി​യ​മ്പ​ത്ത് രാ​ഘ​വ​ന്റെ മ​ക​ൻ കൃ​ഷ്ണ​ദാ​സ് (44), മാ​ൻ​കോ​ട് പൂ​വ്വ​ത്തും പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ മ​ക​ൻ ഹി​ഷാം (17), മാ​ൻ​ക്ക​ട കൂ​റ്റി​യാ​ട​ൻ സെ​യ്തു​വി​ന്റെ മ​ക​ൻ മും​താ​സ് (40), തൃ​ത്താ​ല മാ​മ്പു​ള്ളി ഞാ​ലി​ൽ സു​ബൈ​റി​ന്റെ ഭാ​ര്യ സ​ഫി​യ (36), മ​ക​ൻ സി​നാ​ൻ (15), ബ​സ് ഡ്രൈ​വ​ർ ക​റു​ക​പു​ത്തൂ​ർ എ​ളാ​ട്ടു​വ​ള​പ്പി​ൽ ക​ള​ത്തി​ൽ സേ​തു​മാ​ധ​വ​ന്‍റെ മ​ക​ൻ സ​ദാ​ന​ന്ദ​ൻ (30), ആ​ലൂ​ർ സാ​ലി​ൽ വീ​ട്ടി​ൽ ഹി​ളറി​ന്റെ ഭാ​ര്യ സീ​ന​ത്ത് (40), മ​ക​ൻ മും​താ​സ​ർ (15), പെ​രി​ങ്ങോ​ട് താ​ഴ​ത്തു പു​ര​ക്ക​ൽ ശാ​ര​ദ (74), ചാ​ലി​ശ്ശേ​രി പ​ട്ട​ത്തു​വ​ള​പ്പി​ൽ ധ​ർ​മ​രാ​ജ​ന്റെ മ​ക​ൻ ധ​നേ​ഷ് (30), ആ​ലൂ​ർ ക​ണി​ശേ​രി പ​റ​മ്പി​ൽ മ​നോ​ജ് (35), മാ​ങ്ക​ട ചാ​ക്കു പ​റ​മ്പി​ൽ ഷെ​ക്കീ​റി​ന്റെ മ​ക​ൻ സ​ബാ​ഹ് (16) എ​ന്നി​വ​രെ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരും രാജ്യത്തെ ഛിന്നഭിന്നമാക്കാൻ നടക്കുന്ന ഊച്ചാളികളും കൈകോർത്തു’: സന്ദീപ് വാചസ്പതി

പ​ട്ടാ​മ്പി​യി​ൽ​ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് വ​ന്ന ദീ​ർ​ഘ​ദൂ​ര ബ​സ് ആ​ദി​കേ​ശാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ പി​റ​കി​ൽ അ​തേ​ദി​ശ​യി​ൽ വ​ന്ന ബ​സ് നി​യ​ന്ത്ര​ണം​ വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ​ത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ചാ​ലി​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, ത​ട​സ്സ​പ്പെ​ട്ട ഗ​താ​ഗ​തം ഏ​റെ​നേ​രത്തിന് ശേഷമാണ് പുനസ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button