Latest NewsNewsInternational

ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുദ്വാരയില്‍ സുരക്ഷ ശക്തമാക്കി

കാബൂള്‍: ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലാണ് സംഭവം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുദ്വാരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇസ്ലാമിക് എമിറേറ്റ് ഫോഴ്സിലെ അംഗവും മറ്റൊരാള്‍ സിഖ് മത വിശ്വാസിയുമാണ്. പരിക്കേറ്റ ഏഴ് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുദ്വാരയില്‍ ആളുകള്‍ രക്ഷയ്ക്കായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം സ്ഫോടനത്തിന്റെ ശബ്ദങ്ങളും കേള്‍ക്കാം. രാവിലെയോടെയാണ് ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ ഗുരുദ്വാരയുടെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം, ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button