Latest NewsNewsTechnology

സ്നാപ്ചാറ്റ് പ്ലസ്: പുതിയ മാറ്റങ്ങളുമായി സ്നാപ്ചാറ്റ്

സ്നാപ്ചാറ്റ്പ്ലസിന്റെ വില പ്രതിമാസം 4.59 യൂറോയും പ്രതിവർഷം 45.99 യൂറോയുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്

പുതിയ മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്. പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ മാതൃകയാണ് സ്നാപ്ചാറ്റ് അവതരിപ്പിക്കുന്നത്. സ്നാപ്ചാറ്റ് പ്ലസ് എന്ന് പേര് നൽകിയ ഈ ഫീച്ചറിൽ നിരവധി പ്രത്യേകതകൾ അധികമായി ലഭിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ‘#1 ബിഎഫ്എഫ്’ ആയി പിൻ ചെയ്യാനും സ്നാപ്ചാറ്റ് ഐക്കൺ മാറ്റാനും ആരാണ് വീണ്ടും കാണുന്നതെന്ന് അറിയാനുമുള്ള സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. സ്നാപ്ചാറ്റ് പ്ലസ് അധികം വൈകാതെ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില

‘നിലവിൽ സ്നാപ്ചാറ്റ് പ്ലസ് പൈലറ്റ് ടെസ്റ്റിംഗ് ഘട്ടത്തിലാണ്. സബ്സ്ക്രൈബർമാർക്ക് എക്സ്ക്ലൂസീവ്, പ്രീ- റിലീസ് ഫീച്ചറുകൾ ഉൾപ്പെടുത്തും’, സ്നാപ് വക്താവ് ലിസ് മാർക്ക്മാൻ പറഞ്ഞു. ദി വെർജ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സ്നാപ്ചാറ്റ്പ്ലസിന്റെ വില പ്രതിമാസം 4.59 യൂറോയും പ്രതിവർഷം 45.99 യൂറോയുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button