Latest NewsNewsIndia

നാല് ദിവസങ്ങളിലായി നാല്‍പ്പത് മണിക്കൂറോളം ചോദ്യം ചെയ്യൽ: രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി, ചോദ്യം ചെയ്യല്‍ തുടരും

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. അഞ്ചാം റൗണ്ട് ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുലിന് നിര്‍ദ്ദേശം നല്‍കി. ഇതുവരെ നാല് ദിവസങ്ങളിലായി നാല്‍പ്പത് മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും മുഖ്യ ഓഹരി പങ്കാളികളായ യംഗ് ഇന്ത്യന്‍ എന്ന കമ്പനി കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തു വകകള്‍ സ്വന്തമാക്കിയതിലെ ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധ പ്രകടനം നടത്തി. രാഹുല്‍ ഗാന്ധിയെ ഇഡി അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു: വോട്ടെടുപ്പ് ജൂലൈ 18ന്

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാന്‍ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ എട്ടിന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജൂണ്‍ ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ സമന്‍സ് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button