KeralaJobs & VacanciesLatest NewsNews

ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്: ശമ്പളം 18,000 രൂപ

തിരുവനന്തപുരം: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

Read Also: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കും

ഹോമിയോപ്പതി ക്ലിനിക്കൽ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. 01.01.2022 ന് 18-41 നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസം 18,000 രൂപ ശമ്പളം.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 27നകം പേര് രജിസ്റ്റർ ചെയ്യണം.

Read Also: നാല് ദിവസങ്ങളിലായി നാല്‍പ്പത് മണിക്കൂറോളം ചോദ്യം ചെയ്യൽ: രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി, ചോദ്യം ചെയ്യല്‍ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button