KeralaLatest NewsNews

ശിരുവാണി ഡാമിൽ നിന്ന് പരമാവധി ജലം തരണം, തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി

തിരുവനന്തപുരം: ശിരുവാണി ഡാമിൽ നിന്ന് പരമാവധി ജലം തരണമെന്ന തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച്‌ തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റാലിന്റെ അപേക്ഷ.

Also Read:ഇന്ത്യൻ സൂപ്പർ താരത്തിന് കൊവിഡ്: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉടന്‍ ചേരില്ലെന്ന് റിപ്പോർട്ട്

പാലക്കാടിനോട് തൊട്ടടുത്ത് കിടക്കുന്ന കോയമ്പത്തൂർ നഗരം മുഴുവൻ ആശ്രയിക്കുന്നത് ശിരുവാണി ഡാമിനെയാണ്. അതുകൊണ്ട് തന്നെ ജൂണ്‍ 20 മുതല്‍ അണക്കെട്ടിന്റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 എംഎല്‍ഡി ജലം തമിഴ്‌നാടിന് ലഭ്യമാക്കും’, മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിൻ നൽകിയ കത്തിന് മറുപടിയായി ട്വീറ്റ് ചെയ്തു.

അതേസമയം, കേരളവും തമിഴ്നാടും തമ്മിലുള്ള കരാർ പ്രകാരം 1.30 ടിഎംസി വെള്ളമായിരുന്നു കേരളം തമിഴ്‌നാടിന് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ 0.484 മുതല്‍ 1.128 ടിഎംസി വരെയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button