KeralaLatest NewsNews

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 100 ശതമാനം 78 സ്കൂളുകള്‍ക്ക്

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ലഭ്യമാകും. പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 % ആയിരുന്നു. വി.എച്ച്.എസിക്ക് 78.26 ശതമാനമാണ് വിജയം.

പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോടും (87.79 %) കുറവ് വയനാടും (75.07%). 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേർ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്. മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.

Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

പ്ലസ് ടുവിന് റഗുലർ വിഭാഗത്തിൽ 3,61,091 പരീക്ഷ എഴുതിയതിൽ 3,02,865 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 86. 14 %പേരും ഹുമാനിറ്റീസിൽ 75.61 % പേരും ടെക്നിക്കൽ വിഭാഗത്തിൽ 68.71 %പേരും ആർട്സ് വിഭാഗത്തിൽ 86.57 % പേരും വിജയിച്ചു. 28450 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 4283 പേർ.

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍.സി.സി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button