Latest NewsNewsFootballSports

ഇന്ത്യയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ പോരാട്ടം: ബ്ലാസ്റ്റേഴ്സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ഏത് ടീമില്‍ പന്ത് തട്ടും?

മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീമും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സെപ്റ്റംബറില്‍ കൊച്ചിയിലാണ് പോരാട്ടം. ഇപ്പോഴിതാ, ബ്ലാസ്റ്റേഴ്സിന്‍റെ സഹല്‍ അബ്ദുള്‍ സമദ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ആര്‍ക്കുവേണ്ടി കളിക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്.

സൗഹൃദപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ടീമിനായി കളിക്കുമെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ദേശീയ ടീമിന്‍റെ നീല ജേഴ്സി അണിയുന്നതില്‍ ക്ലബ്ബിന് എന്നും അഭിമാനമാണെന്നും വുകാമനോവിച്ച് ട്വിറ്ററില്‍ വ്യക്തമാക്കി. സൗഹൃദപ്പോരില്‍ ഇന്ത്യക്കായി കളിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തിലിറങ്ങുമോ അതോ ബ്ലാസ്റ്റേഴ്സ് കുപ്പായത്തിലിറങ്ങുമോ എന്ന ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വുകാമനോവിച്ച്.

Read Also:- കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ!

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയും കേരളത്തിലെ ഫുട്ബോള്‍ ആരാധകരും ഇന്ത്യന്‍ ടീമിന് ഗംഭീര സ്വീകരണമൊരുക്കുമെന്നും വുകമനോവിച്ച് പറഞ്ഞു. സഹലിന് പുറമെ ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്സണ്‍ സിങ്, ഗോള്‍ കീപ്പര്‍ പ്രഭ്ശുഭ്മാന്‍ ഗില്‍, ഹോര്‍മിപാം എന്നിവരാണ് ബ്ലാസ്റ്റേഴ്സിലും ഇന്ത്യന്‍ ദേശീയ ടീമിനായും കളിക്കുന്ന താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button