Latest NewsKeralaNews

തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ’ -ശിവന്‍കുട്ടിയെ ട്രോളി അബ്ദുറബ്ബ്

തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ? മന്ത്രി ശിവന്‍കുട്ടിയുടെ നാക്കുപിഴയെ ട്രോളി അബ്ദുറബ്ബ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ നാക്കുപിഴയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറബ്ബ്. പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി ശിവന്‍കുട്ടിക്ക് സംഭവിച്ച നാക്കുപിഴയെ അബ്ദുറബ്ബ് ട്രോളിയിരിക്കുന്നത്.

Read Also: ടെസ്‌ല: നിയമപോരാട്ടത്തിനൊരുങ്ങി പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ

വാര്‍ത്താ സമ്മേളനം നടത്തി പ്ലസ് ടു ഫലപ്രഖ്യാപനം നടത്തുന്നതിനിടെയാണ് വയനാട് ജില്ലയുടെ കണക്ക് മന്ത്രി തെറ്റി വായിച്ചത്. ‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്…’ എന്ന് തെറ്റി വായിക്കുകയും അടുത്ത നിമിഷം തന്നെ അത് തിരുത്തി, ‘ഒമ്പതിനായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്’ എന്ന് വായിക്കുകയും ചെയ്തിരുന്നു.

‘മഴ നനയാതിരിക്കാന്‍ സ്‌കൂള്‍ വരാന്തയില്‍ കയറി നിന്നതല്ല…! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…’ എന്നാണ് സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍, ആദ്യം തെറ്റി വായിച്ചത് കട്ട് ചെയ്‌തെടുത്ത് വ്യാപക ട്രോളുകളാണ് മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാക്കുപിഴ അപ്പോള്‍ തന്നെ തിരുത്തിയിരുന്നെന്നും, അത് ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നതെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button