Latest NewsNewsBahrainInternationalGulf

ചൂട് ഉയരുന്നു: ബഹ്‌റൈനിൽ ജൂലൈ 1 മുതൽ ഉച്ചവിശ്രമം ആരംഭിക്കും

മനാമ: ചൂട് കൂടുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തരത്തിലുള്ള ജോലികൾക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്.

Read Also: ഒരു എംഎൽഎ എങ്കിലും പറഞ്ഞാൽ രാജിവെക്കും: വസതി ഒഴിഞ്ഞു, ശിവസേന ഒരിക്കലും ഹിന്ദുത്വത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് ഉദ്ധവ്

നിയമം ലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 500 മുതൽ 1000 ദിനാർ വരെ പിഴ ശിക്ഷയും അല്ലെങ്കിൽ ഇവ രണ്ടും കൂടിയും ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വത്തിനാണു നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ തുറന്ന സ്ഥലത്തു ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.

Read Also: ഒരു എംഎൽഎ എങ്കിലും പറഞ്ഞാൽ രാജിവെക്കും: വസതി ഒഴിഞ്ഞു, ശിവസേന ഒരിക്കലും ഹിന്ദുത്വത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് ഉദ്ധവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button