News

സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ല: കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ. മുരളീധരന്‍

ഡൽഹി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ. മുരളീധരന്‍ എം.പി. കെ റെയില്‍ പദ്ധതിയില്‍, മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കെ. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം ഇതുവരെ, കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രത്തിന്‍റെ അജണ്ടയില്‍ തന്നെ പദ്ധതി ഇല്ലെന്നാണ് താന്‍ കരുതുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

നേമം ടെര്‍മിനലിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പദ്ധതിയില്‍, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്നും ഇത് പരിഹരിക്കാന്‍, സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍ കൈ എടുക്കണമെന്നുമാണ് മുരളീധരന്റെ ആവശ്യം.

സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കി മാറ്റും: മന്ത്രി എം.വി ഗോവിന്ദന്‍

മുടങ്ങിക്കിടക്കുന്ന ട്രെയിനുകള്‍ വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചുവെന്നും ട്രെയിനുകള്‍ പുനരാരംഭിക്കുമ്പോൾ, പഴയ സ്റ്റേഷനുകള്‍ക്ക് അനുമതി ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കെ. മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button