Latest NewsNewsSaudi ArabiaInternationalGulf

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകി ജോർദാൻ

റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി ജോർദ്ദാൻ. ഹ്രസ്വ സന്ദർശനത്തിനായി ജോർദാനിലെത്തിയപ്പോഴാണ് സൗദി കീരീടാവകാശിയ്ക്ക് സിവിലിയൻ ബഹുമതി സമ്മാനിച്ചത്. ജോർദാനിലെ പരമോന്നത ബഹുമതികളിൽ ഒന്നാണ് ഹുസൈൻ ബിൻ അലി മാല. 2017 ൽ സൽമാൻ രാജാവിനും ഈ ബഹുമതി നൽകി ജോർദാൻ രാജാവ് ആദരിച്ചിരുന്നു.

Read Also: പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്: എല്ലാം മാണിസാറിന്‍റെ പരിശ്രമത്തിന്‍റെ ഫലമെന്ന് ജോസ് കെ. മാണി

ജോർദാൻ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാർക്കും രാജകുമാരന്മാർക്കും രാഷ്ട്രത്തലവൻമാർക്കുമാണ് ഈ ബഹുമതി നൽകാറുള്ളത്. ചൊവ്വാഴ്ച്ചയാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ ജോർദാനിലെത്തിയത്. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് കിരീടാവകാശിയെ സ്വീകരിച്ചത്.

Read Also: പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര്: എല്ലാം മാണിസാറിന്‍റെ പരിശ്രമത്തിന്‍റെ ഫലമെന്ന് ജോസ് കെ. മാണി

shortlink

Related Articles

Post Your Comments

Related Articles


Back to top button